ആഴ്സണലിന് തിരിച്ചടി, എഫ് എ കപ്പ് ഫൈനലിന് മുസ്താഫിയുണ്ടാകില്ല

na

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്സണൽ ഡിഫൻഡർ സ്കോർദാൻ മുസ്താഫി ഇനി ഈ സീസണിൽ കളിക്കില്ല. ഹാംസ്ട്രിംഗ് പരിക്ക് പറ്റിയതോടെയാണ് താരത്തിന്റെ ഈ സീസണിലെ കളി അവസാനിച്ചത്. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ എഫ് എ കപ്പ് സെമി ഫൈനൽ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

ചെൽസിയുമായി നടക്കുന്ന എഫ് എ കപ്പ് ഫൈനലിൽ താരത്തിന്റെ സേവനം ഉണ്ടാകില്ല എന്നത് ആഴ്സണലിൻ ക്ഷീണമാകും. ആർട്ടറ്റക്ക് കീഴിൽ മികച്ച പ്രകടനമാണ് താരം നടത്തി വരുന്നത്. ജർമ്മൻ ദേശീയ താരമാണ് മുസ്താഫി.