രണ്ടു മത്സരങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി വിജയ വഴിയിൽ

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വിജയ വഴിയിൽ എത്തി. പി എസ് ജിക്ക് എതിരായും ലിവർപൂളിനെതിരായുമുള്ള അവസാന രണ്ടു മത്സരങ്ങളിൽ വിജയിക്കാൻ ആകാതിരുന്ന സിറ്റി ഇന്ന് ബേർൺലിയെ ആണ് പരാജയപ്പെടുത്തിയത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതുരില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ വിജയം. 75%നു മുകളിൽ പന്ത് കൈവശം വെച്ചിട്ടും രണ്ടു ഗോൾ മാത്രമെ നേടാൻ ആയുള്ളൂ എന്നത് സിറ്റിക്ക് നിരാശ നൽകും. എങ്കിലും ഈ പോയിന്റ് സിറ്റിയെ പോയിന്റ് ടേബിളിൽ മുന്നോട്ട് കൊണ്ടു പോകും.

കളിയുടെ 12ആം മിനുട്ടിൽ ബെർണാഡോ സിൽവ ആണ് സിറ്റിക്ക് ലീഡ് നൽകിയത്. ഫോഡന് തോടുത്ത ഷോട്ട് കയ്യിൽ ഒതുക്കാൻ ബേർൺലി കീപ്പർ സ്റ്റെഫന് ആയില്ല. ഇത് മുതലെടുത്ത് റീബൗണ്ടിലൂടെ ബെർണാഡോ വല കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ 70ആം മിനുറ്റിൽ ഡി ബ്രുയിനാണ് സിറ്റിയുടെ രണ്ടാം ഗോൾ നേടിയത്.

ഈ വിജയത്തോടെ സിറ്റി 17 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. എട്ടു മത്സരങ്ങൾ കഴിഞ്ഞുട്ടും ഒരു വിജയം ഇല്ലാത്ത ബേർൺലി റിലഗേഷൻ സോണിൽ ആണുള്ളത്.