പ്രീമിയർ ലീഗിലെ ഓഗസ്റ്റ് മാസത്തെ മികച്ച താരമായി ടോട്ടൻഹാം താരം ലൂകസ് മോറ തിരഞ്ഞെടുക്കപ്പെട്ടു. ടോട്ടൻഹാമിനായി തകർപ്പൻ ഫോം തുടക്കത്തിൽ തന്നെ കാഴ്ചവെച്ചതാണ് താരത്തിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ ഇരട്ടഗോളുമായി മോറ താരമായിരുന്നു. ലിവർപൂളിന് വേണ്ടി നാലു ഗീൾ നേടിയ മാനെയെ പിന്തള്ളിയാണ് മോറ ഈ പുരസ്കാരത്തിന് അർഹനായത്.
പ്രീമിയർ ലീഗിൽ ഒരു ബ്രസീലിയൻ താരം പ്ലയർ ഓഫ് ദി മന്ത് അവാർഡ് വാങ്ങുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. അവസാനമായി ഏഴു വർഷം മുമ്പ് 2011ൽ ഡേവിഡ് ലൂയിസ് ആണ് പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം സ്വന്തമാക്കിയ ഒരു ബ്രസീലിയൻ. ബ്രസീലിയൻ താരങ്ങളായി മുമ്പ് 2001ൽ എഡുവും 1997ൽ പൗളിസ്റ്റയും ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.













