പരിക്കില്ല, തന്നെ മൗറീഞ്ഞോ പുറത്തിരുത്തിയത്- വലൻസിയ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ സമീപകാലത്ത് താൻ കളത്തിൽ ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി അന്റോണിയോ വലൻസിയ രംഗത്ത്. താൻ കളിക്കാത്തത് മൗറീഞ്ഞോ തന്നെ പുറത്തിരുത്തിയത് കാരണമാണ് എന്ന് താരം വ്യക്തമാക്കി. പരിക്ക് കാരണമാണ് വലൻസിയ കളിക്കാത്തത് എന്ന് മൗറീഞ്ഞോ ഒരവസരത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് വിപരീതമാണ് താരത്തിന്റെ അഭിപ്രായം.

യൂണൈറ്റഡ് ഒന്നാം നമ്പർ റൈറ്റ് ബാക്ക് ആയിരുന്ന വലൻസിയക്ക് പകരം ഇപ്പോൾ ആഷ്‌ലി യങ്ങാണ് യുണൈറ്റഡിൽ ഇപ്പോൾ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്നത്. പരിശീലകന്റെ ടാക്റ്റിക്കൽ തീരുമാനത്തിന്റെ ഭാഗമാണ് ഇത്. തനിക്ക് പകരം കളിക്കുന്ന യങ് മികച്ച രീതിയിൽ കളിക്കുന്നത് കാരണം ആ തീരുമാനത്തെ ബഹുമാനിക്കാൻ താൻ ബാധ്യസ്ഥനാണ് എന്നും താരം കൂട്ടിച്ചേർത്തു. ഒക്ടോബറിൽ വലൻസിയക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സര ശേഷം താരം യുനൈറ്റഡിനായി കളിച്ചിട്ടില്ല.

ഇക്വഡോർ ദേശീയ താരമായ വലൻസിയ പെറുവിന് എതിരായ സൗഹൃദ മത്സരത്തിന് ശേഷമാണ് യുണൈറ്റഡിൽ തന്റെ സ്ഥാനം വ്യക്തമാക്കി രംഗത്ത് എത്തിയത്.

Advertisement