ഉനയ് ഉമരിക്ക് കീഴിൽ ടീമിനെ പുതുക്കിപ്പണിയുന്ന ആസ്റ്റൻവില്ല, ഡയറക്ടർ സ്ഥാനത്തേക്ക് എത്തിക്കുന്നത് സെവിയ്യയിൽ നിന്നും റാമോൺ വർദെഹോ എന്ന മോൻച്ചിയെ. രണ്ടു ദശകത്തിൽ അധികമായി സ്പാനിഷ് ടീമിന്റെ കളത്തിന് പുറത്തുള്ള ഓരോ നീക്കത്തിലും മോൻച്ചിയുടെ കരുതലുണ്ട്. ഇടക്ക് ഏഎസ് റോമായിലും ഒരു കൈ നോക്കിയെങ്കിലും വീണ്ടും സേവിയ്യയിലേക്ക് തന്നെ തിരിച്ചു വന്നു. സ്‌പെയിനിലെ എന്നല്ല, യുറോപ്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും അനുഭവസമ്പത്തുള്ള ഡയറക്ടർ ഓഫ് ഫുട്ബോളിനെ ടീമിലേക്ക് എത്തിക്കാൻ കഴിഞ്ഞത് ആസ്റ്റൻ വില്ലക്ക് വലിയ നേട്ടമാകും. 2026 വരെയുള്ള കരാർ ആണ് ഇംഗ്ലീഷ് ടീം അൻപത്തിനാലുകാരന് നൽകിയിരിക്കുന്നത്. വില്ലയിൽ പ്രസിഡന്റ് ഓഫ് ഫുട്ബോൾ ഓപ്പറേഷൻസ് എന്ന പദവി ആയിരിക്കും അദ്ദേഹം വഹിക്കുക.
നേരത്തെ യൂറോപ്പ ലീഗ് നേട്ടത്തിന് പിറകെ മോൻച്ചി സെവിയ്യ വിടുന്നതായി ടീം ഭാരവാഹികളെ അറിയിച്ചെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അലെമാനിയെ എതിക്കുന്നതിൽ പരാജയപ്പെട്ട ആസ്റ്റൻ വില്ല മോൻച്ചിക്ക് പിറകെ ഉണ്ടെന്നും സൂചനകൾ ലഭിച്ചു. ഇതാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമായത്. ദീർഘകാലം സെവിയ്യക്ക് ഒപ്പം ചെലവഴിക്കാനും നിരവധി യുറോപ്യൻ കിരീടങ്ങൾ നേടാനും സാധിച്ച ശേഷം ഇപ്പോൾ ആസ്റ്റൻ വില്ലക്ക് ഒപ്പം നേട്ടങ്ങൾ തുടരാനാണ് താൻ ലക്ഷ്യം വെക്കുന്നത് എന്ന് മോൻച്ചി പ്രതികരിച്ചു.
മുൻ സെവിയ്യ താരം കൂടിയായ മോൻച്ചി ടീം രണ്ടാം ഡിവിഷനിലേക്ക് റെലഗേറ്റ് ആയ 2000ൽ ആണ് ടീമിന്റെ ഡയറക്ടർ ചുമതലയിലേക്ക് എത്തുന്നത്. പിന്നീട് ഇദ്ദേഹത്തിന് കീഴിൽ ലാ ലീഗയിലേക്ക് തിരിച്ചെത്താനും ഇരുപതോളം കപ്പ് ഫൈനൽ മത്സരങ്ങൾ കളിക്കാനും ടീമിനായി. 11 കിരീടങ്ങൾ നേടി. ടീമിന്റെ പ്രകടനം മെച്ചപ്പെട്ടത് കൂടാതെ പ്രതിഭകളെ കണ്ടെത്തി താരമൂല്യം ഉയർത്തി ടീമിന് വലിയ ട്രാൻസ്ഫർ തുക നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. സെർജിയോ റോമോസ്, ഡാനി ആൽവസ്, റകിട്ടിച്ച് എല്ലാം മോൻച്ചിയുടെ കാലയളവിൽ ടീമിൽ എത്തി പിന്നീട് ഉയർന്ന തുകക്ക് കൂടുമാറിയവർ തന്നെ. എങ്കിലും നിലവിൽ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന സെവിയ്യക്ക് അദ്ദേഹം ടീം വിടുന്നത് വലിയ തിരിച്ചടി തന്നെ ആവും. കഴിഞ്ഞ സീസണിൽ ലീഗിൽ വലിയ പ്രതിസന്ധി നേരിട്ട സെവിയ്യ യൂറോപ്പ ലീഗ് നൽകിയ ഊർജത്തിൽ വീണ്ടും ടീം ശക്തിപ്പെടുത്താനുള്ള നീക്കത്തിൽ ആണ്. ആസ്റ്റൻ വില്ലക്ക് ആവട്ടെ ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച നേട്ടം കൊയ്യാൻ ആവുമെന്ന പ്രതീക്ഷയും