പ്രീമിയർ ലീഗ് കിരീടമാണോ ചാമ്പ്യൻസ് ലീഗ് കിരീടമാണോ വേണ്ടത് എന്ന ചോദ്യത്തിനു മറുപടിയുമായി ലിവർപൂൾ താരം മൊഹമ്മദ് സലാ. ചാമ്പ്യൻസ് ലീഗ് കിരീടമാണ് യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും വലുത്. അത് അംഗീകരിക്കുന്നു. പക്ഷെ സത്യസന്ധമായി പറഞ്ഞാൽ ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടമാണ് തങ്ങൾക്ക് വേണ്ടത് എന്ന് സലാ പറഞ്ഞു.
ഒരു നഗരത്തിന്റെ ജനങ്ങളുടെയും മൊത്തം ആഗ്രഹമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം. അതുകൊണ്ട് തന്നെ ചാമ്പ്യൻസ് ലീഗ് ത്യജിച്ച് ആയാലും പ്രീമിയർ ലീഗ് കിരീടം നേടിയാൽ മതിയെന്ന് ലിവർപൂൾ താരം പറഞ്ഞു. നാളെ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ നേരിടാൻ ഇരിക്കുകയാണ് ലിവർപൂൾ. നേരത്തെ ലീഗ് കിരീടപോരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി എഫ് എ കപ്പിൽ നിന്ന് ലിവർപൂൾ പുറത്തു പോയിരുന്നു.
പ്രീമിയർ ലീഗ് ആരംഭിച്ചതിനു ശേഷം ഇതുവരെ ലീഗ് കിരീടം നേടാൻ കഴിയാത്ത ടീമാണ് ലിവർപൂൾ. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ രണ്ടാമത് ആണെങ്കിലും കിരീടം നേടാൻ കഴിയുമെന്ന് ലിവർപൂൾ വിശ്വസിക്കുന്നു.