സലാ ലിവർപൂളിലേക്ക് തിരികെയെത്തി

Newsroom

പരിക്ക് മാറാത്ത മൊ സലാ ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിൽ പങ്കെടുക്കുന്ന ഈജിപ്ഷ്യൻ ക്യാമ്പ് വിട്ട് ലിവർപൂളിലേക്ക് പറന്നു. കൂടുതൽ ചികിത്സയ്ക്ക് ആയാണ് സലാ ലിവർപൂളിലേക്ക് വന്നത്. ഇനി അഥവാ ഈജിപ്ത് സെമി ഫൈനലിലോ ഫൈനലിലോ എത്തുക ആണെങ്കിൽ സലാ തിരികെ പോയി ഈജിപ്ത് ടീമിനൊപ്പം ചേരും എന്ന് ക്ലബ് അറിയിച്ചു.

സലാ 24 01 19 08 23 11 986

ഈജിപ്തിന് വലിയ തിരിച്ചടിയാണിത്. അവരുടെ പ്രധാന താരമാണ് മുഹമ്മദ് സലാ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും ഒപ്പം പ്രീക്വാർട്ടറിൽ എത്തുക ആണെങ്കിൽ അവിടെ മുതലുള്ള മത്സരവും സലാക്ക് നഷ്ടമാകും. ഘാനക്ക് എതിരായ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിന് ഇടയിലാണ് സലായ്ക്ക് പരിക്കേറ്റത്.2-2ന് അവസാനിച്ച മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം ആണ് സലാ പരിക്കേറ്റ് കളം വിട്ടത്.