മൊ സലായുടെ റെക്കോർഡ് തകർത്ത് ഹാളണ്ട്

Newsroom

Picsart 23 04 27 03 28 01 659
Download the Fanport app now!
Appstore Badge
Google Play Badge 1

ഹാളണ്ടിന്റെ ഗോളടിക്ക് മുന്നിൽ ഒരു റെക്കോർഡ് കൂടെ വഴി മാറി. 38-ഗെയിം പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ് എർലിംഗ് ഹാലൻഡ് സ്വന്തമാക്കി. മോ സലായുടെ പേരിലായിരുന്ന റെക്കോർഡാണ് ഇന്ന് ആഴ്സണലിന് എതിരായ ഗോളോടെ നോർവീജിയൻ സ്‌ട്രൈക്കർ മറികടന്നത്‌. ഈ സീസണിൽ തന്റെ ടീമിനായി ലീഗിൽ 33 ഗോളുകൾ ഹാളണ്ട് നേടി.

ഹാളണ്ട്t 23 04 27 03 28 34 355

ഇന്ന് അദ്ദേഹം ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടി. മാഞ്ചസ്റ്റർ സിറ്റിക്കായി ഈ സീസണിൽ 42 മത്സരങ്ങളിൽ നിന്ന് ആകെ 49 ഗോളുകൾ ഹാലൻഡ് നേടിയിട്ടുണ്ട്‌. ഒരു പ്രീമിയർ ലീഗ് ക്ലബിനായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് നേരത്തെ തന്നെ ഹാളണ്ട് സ്വന്തമാക്കിയിരുന്നു.

പ്രീമിയർ ലീഗ് ഗോൾ റെക്കോർഡ്:

33 – Erling Haaland (2022-23)
32 – Mohamed Salah (2017-18)
31 – Luis Suárez (2013-14)
31 – Cristiano Ronaldo (2007-08)
31 – Alan Shearer (1995-96)