മിട്രോവിച് മികച്ച സെർബിയൻ താരം

na

ഫുൾഹാം സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച് സെർബിയയുടെ മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. 2018 ൽ താരം നടത്തിയ മികച്ച പ്രകടനമാണ്‌ താരത്തെ അവാർഡിന് അർഹനാക്കിയത്. ക്ലബ്ബിനും രാജ്യത്തിനുമായി 31 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

സെർബിയയുടെ ലോകകപ്പ് ടീമിലും താരം അംഗമായിരുന്നു. ഗ്രൂപ്പ് ഘട്ടങ്ങളിൽ എല്ലാ മത്സരവും കളിച്ച താരം സ്വിറ്റ്സർലാന്റിന് എതിരെ ഗോളും നേടിയിരുന്നു. 2018 ജനുവരിയിൽ ഫുൾഹാമിൽ ചേർന്ന താരം അവർക്കായി 12 ഗോളുകൾ നേടി അവരുടെ പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷനിലും നിർണായക ഘടകമായി.

അലക്‌സാണ്ടർ കോളറോവ്, നേമഞ്ഞ മാറ്റിച്, ബ്രനിസ്ലാവ് ഇവാനോവിച് എന്നിവരാണ് ഈ അവാർഡ് മുൻ വർഷങ്ങളിൽ നേടിയത്.