മിൽനറും ഈ സീസൺ അവസാനം ലിവർപൂൾ വിടാൻ സാധ്യത

Newsroom

നിലവിലെ സീസണിന്റെ അവസാനത്തോടെ ലിവർപൂൾ മിഡ്ഫീൽഡർ ജെയിംസ് മിൽനർ ക്ലവ് വിട്ടേക്കു.. താരത്തിന്റെ കരാർ ലിവർപൂൾ പുതുക്കില്ല എന്നാണ് സൂചനകൾ. അങ്ങനെ ആണെങ്കിൽ ഒരു ഫ്രീ ഏജന്റായി ക്ലബ് വിട്ടേക്കും. 37 കാരനായ ഇംഗ്ലീഷുകാരന്റെ കരാർ വേനൽക്കാലത്ത് അവസാനിക്കും. ആൻഫീൽഡിലെ തന്റെ താമസം മിൽനർ നീട്ടും എന്ന് ഇപ്പോൾ സൂചനകൾ ഒന്നും ഇല്ല. ലിവർപൂൾ വിട്ടാലും പ്രീമിയർ ലീഗിൽ തന്നെ തുടരാൻ മിൽനർ ശ്രമിക്കും.

ലിവർപൂൾ 23 04 16 12 20 11 380

2015-ൽ ക്ലബ്ബിൽ ചേർന്നതു മുതൽ റെഡ്സിന്റെ ഒരു പ്രധാന കളിക്കാരനാണ് മിൽനർ. അദ്ദേഹം ലിവർപൂളിനായി പല പൊസിഷനിലും കളിച്ചിട്ടുണ്ട്. മിൽനറുടെ വിടവാങ്ങൽ ലിവർപൂളിന്റെ മിഡ്ഫീൽഡിലെ വലിയ മാറ്റങ്ങൾക്ക് ഉള്ള സൂചന കൂടിയാണ്. മധ്യനിരയിൽ രണ്ടിലധികം വലിയ സൈനിംഗുകൾ ഈ സമ്മറിൽ നടത്താൻ ലിവർപൂൾ ആഗ്രഹിക്കുന്നുണ്ട്.

മിൽനറെ കൂടാതെ, നിലവിലെ സീസണിന്റെ അവസാനത്തിൽ ലിവർപൂളിന് മറ്റ് നിരവധി പ്രധാന കളിക്കാരെയും നഷ്ടമായേക്കാം. നാബി കെയ്റ്റയുൻ ആർതുറും ക്ലബ് വിടുന്നുണ്ട്.ഇവരെ കൂടാതെ അറ്റാക്കിങ് താരം ഫർമിനോയും ഈ സീസൺ അവസാനം ലിവർപൂൾ വിടും.