മിൽനറിനെ ബ്രൈറ്റൺ സ്വന്തമാക്കാൻ സാധ്യത

Newsroom

നിലവിലെ സീസണിന്റെ അവസാനത്തോടെ ലിവർപൂൾ വിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മിഡ്ഫീൽഡർ ജെയിംസ് മിൽനറിനെ ബ്രൈറ്റൺ സ്വന്തമാക്കാൻ സാധ്യത. ബ്രൈറ്റണും മിൽനറും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബേർൺലിയും മിൽനറിനായി രംഗത്ത് ഉണ്ട്.

ലിവർപൂൾ 23 04 16 12 20 11 380

താരത്തിന്റെ കരാർ ലിവർപൂൾ പുതുക്കില്ല എന്നാണ് സൂചനകൾ. 37 കാരനായ ഇംഗ്ലീഷുകാരന്റെ കരാർ വേനൽക്കാലത്ത് അവസാനിക്കും. 2015-ൽ ക്ലബ്ബിൽ ചേർന്നതു മുതൽ റെഡ്സിന്റെ ഒരു പ്രധാന കളിക്കാരനാണ് മിൽനർ. അദ്ദേഹം ലിവർപൂളിനായി പല പൊസിഷനിലും കളിച്ചിട്ടുണ്ട്.