കടുത്ത കാലാവസ്ഥ കാരണം കഴിഞ്ഞ ശനിയാഴ്ച മാറ്റിവെച്ച എവർട്ടണും ലിവർപൂളും തമ്മിലുള്ള മെഴ്‌സീസൈഡ് ഡെർബി ഫെബ്രുവരി 11 ചൊവ്വാഴ്ചത്തേക്ക് പുനഃക്രമീകരിച്ചു. ഗുഡിസൺ പാർക്കിൽ നടക്കുന്ന അവസാന മെഴ്‌സീസൈഡ് ഡെർബി ആകും ഇത് എന്നതിനാൽ ചരിത്ര പ്രാധാന്യമുള്ള മത്സരമാകും ഇത്. എവർട്ടൺ അടുത്ത സീസണിൽ ഒരു പുതിയ സ്റ്റേഡിയത്തിലേക്ക് മാറും.