മെൻഡിക്ക് പരിക്ക്, കെപ കളിക്കാൻ സാധ്യത

Edouard Mendy Chelsea Goal Keeper
Photo: Twitter/@ChelseaFC
- Advertisement -

ഗോൾ കീപ്പിംഗിലെ പ്രശ്നം പരിഹരിക്കാൻ ചെൽസി എത്തിച്ച പുതിയ ഗോൾ കീപ്പർ എഡ്വാർഡ് മെൻഡിക്ക് പരിക്ക് കാരണം ഇന്ന് ഇറങ്ങില്ല. ഇന്റർ നാഷണൽ ഇടവേളയിൽ സെനഗലിനായി കളിക്കുന്നതിനിടയിലാണ് മെൻഡിക്ക് പരിക്കേറ്റത്. തുടയെല്ലിന് പരിക്കേറ്റ മെൻഡി ഇന്ന് സൗതാമ്പ്ടണ് എതിരായ മത്സരത്തിൽ കളിക്കില്ല എന്ന് ലമ്പാർഡ് പറഞ്ഞു. എന്നാൽ പരിക്ക് വലിയ പ്രശ്നമില്ല എന്നും ഉടൻ തന്നെ താരം തിരികെയെത്തും എന്നും ലമ്പാർഡ് പറഞ്ഞു.

സൗത്താമ്പ്ടണ് എതിരായ ചെൽസിയുടെ മത്സരത്തിൽ മെൻഡിയുടെ അഭാവത്തിൽ കെപ വീണ്ടും ചെൽസിയുടെ ഗോൾ വലക്ക് മുന്നിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇതിൽ താൻ തീരുമാനം എടുത്തിട്ടില്ല എന്നും ലമ്പാർഡ് പറഞ്ഞു. കെപയ്ക്ക് പകരക്കാരനായി ചെൽസിയിൽ എത്തിയ മെൻഡി അവസാന മത്സരത്തിൽ ചെൽസിക്ക് ക്ലീൻ ഷീറ്റ് നൽകിയിരുന്നു.

Advertisement