പെനാൾട്ടി തുലച്ച് മഹ്റസ്, ആൻഫീൽഡിൽ സമനില

- Advertisement -

വിജയിച്ച് കിരീട പോരാട്ടത്തിൽ ഒരടി മുന്നിൽ എത്താനുള്ള അവസരം മാഞ്ചസ്റ്റർ സിറ്റി തുലച്ചു. ഇന്ന് ലീഗിന്റെ തലപ്പത്ത് നടന്ന പോരാട്ടത്തിൽ ആൻഫീൽഡിൽ ലിവർപൂളിനെതിരെ ആണ് ഒരു പെനാൾട്ടി നഷ്ടപ്പെടുത്തി കൊണ്ട് മാഞ്ചസ്റ്റർ സിറ്റി മത്സരം കളഞ്ഞത്. ഗോൾ രഹിതമായി മുന്നേറുകയായിരുന്ന മത്സരത്തിൽ 86ആം മിനുട്ടിൽ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് പെനാൾട്ടി ലഭിച്ചത്.

വാൻഡൈക് മാഞ്ചസ്റ്റർ സിറ്റി താരം സാനെയെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി വിധിച്ചത്. ബ്രസീലിയൻ സ്ട്രൈക്കർ ജീസുസ് പെനാൾട്ടി എടുക്കാൻ വന്നെങ്കിലും പന്ത് ചോദിച്ച് വാങ്ങി മെഹ്റസ് പെനാൽറ്റി എടുക്കുകയായിരുന്നു. അലിസണെ കീഴടക്കി സിറ്റിയെ മുന്നിൽ എത്തിക്കാൻ ഉള്ള അവസരം എന്നാൽ മെഹറസ് തുലച്ചു. മെഹ്റസിന്റെ കിക്ക് ബാറിനും മുകളിലൂടെ ആകാശത്തേക്ക് പറഞ്ഞു. മത്സരം ഗോൾരഹിതമായി അവസാനിക്കുകയും ചെയ്തു.

സമനില ആണെങ്കിലും സിറ്റി ആണ് ഇപ്പോൾ ലീഗിൽ ഒന്നാമത് ഉള്ളത്. ഗോൾഡിഫറൻസിൽ മാത്രമാണ് സിറ്റി മുന്നിൽ ഇരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ എന്നീ മൂന്ന് ടീമുകളും 20 പോയന്റുമായി ഒപ്പം നിൽക്കുകയാണ്.

Advertisement