മക്ടോമിനെക്ക് ശസ്ത്രക്രിയ, മാഞ്ചസ്റ്റർ മധ്യനിര കൂടുതൽ പ്രതിസന്ധിയിൽ

20210826 193016

പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി. അവരുടെ മധ്യനിര താരമായ മക്ടോമിനെ ഒരു മാസത്തിൽ അധികം പുറത്തായിരിക്കും എന്ന് ക്ലബ് അറിയിച്ചു. താരത്തിന്റെ ഗ്രോയിൻ ഇഞ്ച്വറി മാറാൻ ആയി ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ്‌. അടുത്ത മാസം നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള സ്കോട്ട്ലൻഡ് ടീമിലും മിഡ്ഫീൽഡർ ഉണ്ടാകില്ല.

ലീഡ്സ് യുണൈറ്റഡിനെതിരായ വിജയത്തിലും സതാംപ്ടണ് എതിരായ മത്സരത്തിലും മക്ടോമിനെ കളിച്ചിരുന്നു. ഇപ്പോൾ തന്നെ വളരെ മോശം എന്ന് എല്ലാവരും വിലയിരുത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരക്ക് മക്ടോമിനെയുടെ പരിക്ക് വലിയ പ്രശ്നമാകും. ഫ്രെഡും മാറ്റിചും മാത്രമാകും സെൻട്രൽ മിഡ്ഫീൽഡറായി കളിക്കാൻ യുണൈറ്റഡ് നിരയിൽ ഉണ്ടാവുക. ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് ഒരു മധ്യനിര താരത്തെ എങ്കിലും യുണൈറ്റഡ് സൈൻ ചെയ്യും എന്ന പ്രതീക്ഷയിലാണ് ക്ലബ്.

Previous articleറമീസ് രാജ പുതിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍
Next articleതിരിച്ചുവരവിൽ അര്‍ദ്ധ ശതകം നേടിയ മലനെ വീഴ്ത്തി സിറാജ്, ഇംഗ്ലണ്ടിന്റെ ലീഡ് 200 കടന്നു