ന്യൂകാസിൽ യുവതാരം മാറ്റി ലോങ്സ്റ്റാഫിന് പുതിയ കരാർ

- Advertisement -

പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുവതാരം മാറ്റി ലോങ്സ്റ്റാഫിന് പുതിയ കരാർ. 20കാരനായ താരം രണ്ട് വർഷത്തെ കരാറാണ് ന്യൂകാസിൽ ഒപ്പുവെച്ചിരിക്കുന്നത്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിലയ്യിരുന്നു ലോങ്സ്റ്റാഫ് ന്യൂകാസിലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് തന്നെ ഗോളടിച്ച് താരം വരവറിയിക്കുകയും ചെയ്തു.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും മാറ്റി ഗോളടിച്ചിരുന്നു. ഈ സീസണിൽ 15 മത്സരങ്ങൾ കളിച്ച ലോങ്സ്റ്റഫ് മൂന്ന് ഗോളുകൾ ന്യൂകാസിലിനായി നേടിയിരുന്നു. ന്യൂകാസിൽ മധ്യനിര താരം തന്നെയാണ് സീൻ ലോങ്സ്റ്റാഫിന്റെ അനുജനാണ് മാറ്റി. ഇംഗ്ലീഷ് അണ്ടർ 20 ടീമിലെയും താരമാണ്.

Advertisement