യുവ താരങ്ങളെകൊണ്ട് മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം നേടാനാകില്ല- മാറ്റിച്

na

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിലവിലെ യുവ താരങ്ങളെ കൂട്ടി കിരീടങ്ങൾ നേടുക അസാധ്യമാണെന്ന് മധ്യനിര താരം നെമഞ മാറ്റിച്. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ യുണൈറ്റഡിന് സാധ്യത വർധിക്കണമെങ്കിൽ കൂടുതൽ അനുഭവ സമ്പത്തുള്ള താരങ്ങൾ വേണമെന്നാണ് 30 വയസുകാരനായ മാറ്റിച്ചിന്റെ പക്ഷം. നിലവിലെ യുണൈറ്റഡ് സ്‌കോടിൽ അവസാനം പ്രീമിയർ ലീഗ് കിരീടം നേടിയ താരമാണ് മാറ്റിച്. 2015 ലും 2017 ലും ചെൽസികൊപ്പം പ്രീമിയർ ലീഗ് കിരീടം നേടിയ ശേഷമാണ് താരം യൂണൈറ്റഡിലേക്ക് മാറിയത്.

‘കളിക്കാരുടെ മികവും അനുഭവ സമ്പത്തുമാണ്‌ കിരീടങ്ങൾ സമ്മാനിക്കുന്നത്, നിലവിലെ സ്‌കോഡിൽ കളിക്കാർ മികച്ചവർ ആണെങ്കിലും അനുഭവ സമ്പത്തില്ല’ എന്നാണ് മാറ്റിച് പറഞ്ഞത്. നിലവിലെ സ്‌കോടിൽ അഞ്ചോ ആറോ മികച്ച കളിക്കാർ ഉണ്ട്, റാഷ്ഫോഡ്, മാർശിയാൽ എന്നുവർ മികച്ച കളിക്കാർ ആണെങ്കിലും ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ വേണ്ട അനുഭവ സമ്പത്തില്ല എന്നാണ് മാറ്റിച്ചിന്റെ വിലയിരുത്തൽ.

മത്സര ഫലങ്ങൾ നിർണായകം ആണെങ്കിലും ആരാധകർക്ക് ക്ഷമ വേണം, യുവ താരങ്ങൾക്ക് ഏറെ മുന്നോട്ട് പോകാനാകും. ഭാവിയിൽ യുണൈറ്റഡിന് നല്ല നാളുകൾ സമ്മാനിക്കാൻ അവർക്കാകും എന്ന പ്രത്യാശയും സെർബിയൻ ദേശീയ താരമായ മാറ്റിച് പങ്ക് വച്ചു.