മാറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് വർഷം കൂടെ

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് താരം യുവാൻ മാറ്റയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ കരാർ നൽകി. രണ്ട് വർഷത്തേക്കുള്ള കരാറിൽ താരവും ക്ലബുമായി ധാരണയിൽ എത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ കരാർ ആയിരുന്നു നൽകിയത് എന്നതിനാൽ ഇതുവരെ മാറ്റ കരാർ അംഗീകരിച്ചിരുന്നില്ല. കരാർ കാലാവധി നീട്ടിയതോടെ ക്ലബിൽ തുടരാമെന്ന് മാറ്റ സമ്മതിച്ചു. തന്റെ കരാറിന്റെ അവസാന മാസത്തിൽ ആയിരുന്നു മാറ്റ ഇതുവരെ ഉള്ളത്.

പുതിയ കരാർ ഒപ്പുവെച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. ടീമിലെ മികച്ച ടാലന്റുകളായ പോഗ്ബ, ലുകാകു എന്നിവരൊക്കെ ക്ലബ് വിടുമ്പോഴാണ് ശരാശ്രി താരങ്ങളായി ആരാധകർ കണക്കാക്കുന്ന മാറ്റയ്ക്ക് ഒക്കെ പുതിയ കരാർ ലഭിക്കുന്നത് എന്നത് ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. 2014ൽ ചെൽസിയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ മാറ്റ അവസാന വർഷങ്ങളിൽ യുണൈറ്റഡ് സ്ക്വാഡിലെ നിർണായക ഭാഗമായിരുന്നു.

Previous articleവമ്പന്‍ വിജയവുമായി ഇംഗ്ലണ്ട്, തോല്‍വി ഒഴിയാതെ അഫ്ഗാനിസ്ഥാന്‍
Next articleകെറിന്റെ ചിറകിലേറി ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ, നാലു ഗോളും കെറിന്റെ വക