ചെൽസിയിലെ ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള മെൻസ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം അറ്റാൽകിംഗ് മിഡ്ഫീൽഡറായ മേസൺ മൗണ്ട് സ്വന്തമാക്കി. ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് മൗണ്ടിനെ പുരസ്കാര ജേതാവായി തീരുമാനിച്ചത്. ചെൽസി അക്കാദമിയിലൂടെ ഉയർന്നു വന്ന താരമാണ് മൗണ്ട്. ജോൺ ടെറിക്ക് ശേഷം ആദ്യമായാണ് ഒരു ചെൽസി അക്കാദമി താരം സീസണിലെ മികച്ച താരമായി മാറിയത്.
കഴിഞ്ഞ സീസണിൽ ലമ്പാർഡിന്റെ കീഴിൽ ആയിരുന്നു മൗണ്ട് ചെൽസിയുടെ ആദ്യ ഇലവനിൽ എത്തുന്നത്. ഇപ്പോൾ ചെൽസിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി മൗണ്ട് മാറി. ഈ സീസണ ഗോളും അസിസ്റ്റുമായി 17 കോണ്ട്രിബ്യൂഷൻ മൗണ്ടിൽ നിന്ന് ഉണ്ടായി. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ അടക്കം മൗണ്ടിന്റെ പ്രകടനം ഏവരെയും ഞെട്ടിച്ചു. ചെൽസിക്ക് ഒപ്പം ആറാം വയസ്സും മുതൽ മൗണ്ട് കളിക്കുന്നുണ്ട്. ഈ സീസണിൽ ചില മത്സരങ്ങളിൽ ചെൽസിയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിയാനും മൗണ്ടിന് സാധിച്ചു. കഴിഞ്ഞ സീസണിൽ കൊവാചിച് ആയിരുന്നു ഈ പുരസ്കാരം സ്വന്തമാക്കിയിരുന്നത്.