മാർട്ടിനെല്ലിയുടെ പരിക്ക് ഗുരുതരം, ഈ വർഷം ഇനി കളിക്കില്ല

Newsroom

ആഴ്സണലിന്റെ യുവതാരം മാർട്ടിനെല്ലിയുടെ പരിക്ക് സാരമുള്ളത് തന്നെയാണ് എന്ന് ക്ലബ് അറിയിച്ചു. മുട്ടിന് ഏറ്റ പരിക്ക് കാരണം ഫുട്ബോൾ പുനരാരംഭിച്ച മുതൽ പുറത്തിരിക്കുകയാണ് മാർട്ടിനെല്ലി. കൂടുതൽ പരിശോധനങ്ങൾ നടത്തിയതോടെ താരം ദീർഘകാലം പുറത്തിരിക്കും എന്നാണ് ക്ലബ് അറിയിച്ചത്. ഈ വർഷം അവസാനം വരെ മാർട്ടിനെല്ലി കളിക്കില്ല എന്നാണ് ക്ലബ് അറിയിച്ചത്.

പരിശീലനത്തിനിടയിൽ ആയിരുന്നു മാർട്ടിനെല്ലിക്ക് പരിക്കേറ്റത്. അടുത്തിടെ ആഴ്സണലിൽ ദീർഘകാല കരാർ ഒപ്പുവെച്ച താരമാണ് മാർട്ടിനെല്ലി. ഈ സീസണിൽ അവസരം കിട്ടിയപ്പോൾ എല്ലാം ഗംഭീര പ്രകടനം നടത്താനും മാർട്ടിനെല്ലിക്ക് ആയിരുന്നു. ഈ സീസണിൽ 26 മത്സരങ്ങൾ ആഴ്സണലിനായി കളിച്ച താരം 10 ഗോളുകൾ നേടിയിരുന്നു.