മാർഷ്യൽ ആഴ്സണലിന് എതിരെയും ഉണ്ടാകില്ല, രണ്ട് താരങ്ങൾ കൂടെ കളിക്കാൻ സാധ്യതയില്ല

0 Gettyimages 1242660862

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ മാർഷ്യലിന് ലീഗിൽ ഞായറാഴ്ച നടക്കുന്ന ആഴ്സണലിന് എതിരായ മത്സരവും നഷ്ടമാകും. മാർഷ്യൽ പരിശീലനം പുനരാരംഭിച്ചിട്ടില്ല എന്ന് ടെൻ ഹാഗ് ഇന്ന് പറഞ്ഞു.

പരിക്ക് കാരണം സീസണിലെ ആദ്യ രണ്ട് മത്സരം നഷ്ടമായ മാർഷ്യൽ ലിവർപൂളിന് എതിരായ മത്സരത്തിൽ തിരികെ എത്തിയിരുന്നു. അന്ന് വീണ്ടും പരിക്കേറ്റതോടെ സതാമ്പ്ടണ് എതിരായ മത്സരവും ലെസ്റ്ററിന് എതിരായ മത്സരവവും മാർഷ്യലിന് നഷ്ടമായിരുന്നു. അവസാന രണ്ടു മത്സരത്തിലും സാഞ്ചോ റാഷ്ഫോർഡ്, എലാംഗ സഖ്യം ആയിരുന്നു അറ്റാക്കിൽ ഇറങ്ങിയത്‌. ആഴ്സണലിനെതിരെ റൊണാൾഡോ, ആന്റണി എന്നിവർ ആദ്യ ഇലവനിൽ. എത്തുമോ എന്നത് കണ്ടറിയണം.

മാർഷ്യൽ മാത്രമല്ല ഫുൾബാക്ക്സ് ആയ ലൂക് ഷോ, വാൻ ബിസാക എന്നിവരും പരിക്ക് കാരണം ബുദ്ധിമുട്ടിലാണ് എന്ന് ടെൻ ഹാഗ് പറഞ്ഞു. ഇരുവരും ആഴ്സണലിന് എതിരെ ഉണ്ടാകില്ല. ഫിറ്റ്നെസ് വീണ്ടെടുത്താലും ഇരുവർക്കും ആദ്യ ഇലവനിലേക്ക് എത്തുക എളുപ്പമുള്ള കാര്യം ആയിരിക്കില്ല.