Picsart 24 07 31 21 59 33 470

പോർച്ചുഗീസ് സൂപ്പർ യുവതാരം ജോവോ നെവസിനെ പി എസ് ജി സ്വന്തമാക്കി

പി എസ് ജി അവരുടെ മധ്യനിരയിലേക്ക് ബെൻഫിക്കയുടെ 19കാരനായ താരം ജോവോ നെവസിനെ എത്തിച്ചു. നെവസിനായുള്ള പി എസ് ജി ശ്രമങ്ങൾ വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരവുമായി പി എസ് ജി നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. ഈ ആഴ്ചയോടെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാനാണ് പി എസ് ജി ശ്രമിക്കുന്നത്.

ബെൻഫിക്കയുടെ 120 മില്യൺ യൂറോയുടെ റിലീസ് നൽകാൻ പി എസ് ജി ഒരുക്കമായിരുന്നില്ല. ഇപ്പോൾ 70 മില്യൺ നൽകി ആണ് പി എസ് ജി താരത്തെ സ്വന്തമാക്കുന്നത്. ഒപ്പം അവരുടെ താരമായ റെനാറ്റോ സാഞ്ചസിനെ ഒരു സീസണിലേക്ക് ലോണിൽ നൽകാനും പി എസ് ജി തയ്യാറായി.

പോർച്ചുഗൽ ഫുട്ബോളിലെ അടുത്ത വലിയ പ്രതിഭ എന്നാണ് നെവസിനെ വിശേഷിപ്പിക്കുന്നുത്. യൂറോ കപ്പിൽ അടക്കം നെവസ് പി എസ് ജി ടീമിൽ ഉണ്ടായിരുന്നു.

Exit mobile version