കളി നടന്നാലും ഇല്ലെങ്കിലും തൊഴിലാളികൾക്ക് സീസൺ അവസാനം വരെ ശമ്പളം നൽകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ഫുട്ബോൾ ക്ലബുകൾക്ക് മാതൃകയാകുന്ന തീരുമാനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. കൊറോണ കാരണം ഈ സീസണിൽ ഇനി ഫുട്ബോൾ മത്സരം നടക്കുമോ എന്ന് ഉറപ്പില്ല എങ്കിലും സീസൺ അവസാനം വരെ ക്ലബിലെ എല്ലാ തൊഴിലാളികൾക്കും ശമ്പളം നൽകാൻ യുണൈറ്റഡ് തീരുമാനിച്ചു. 900ൽ അധികം തൊഴിലാളികൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ഉള്ളത്.

ഗവണ്മെന്റിന്റെ സഹായം ഒന്നും സ്വീകരിക്കാതെ തന്നെ ശമ്പളം നൽകാൻ ആണ് യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. ലിവർപൂൾ അടക്കമുള്ള ചില പ്രീമിയർ ലീഗ് ക്ലബുകൾ തൊഴിലാളികൾക്ക് എതിരായ നടപടികൾ സ്വീകരിക്കുമ്പോൾ ആണ് യുണൈറ്റഡ് ഇത്തരമൊരു സമീപനവുമായി വരുന്നത്‌. അങ്ങ് സ്പെയിനിൽ ബാഴ്സലോണ തൊഴിലാളികൾക്ക് സീസൺ അവസാനം വരെ ശമ്പളമേ നൽകരുത് എന്ന ചർച്ചയും നടത്തുന്നുണ്ട്.

തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കും എന്നു മാഞ്ചസ്റ്ററിലെ മറ്റൊരു ക്ലബ് ആയ മാഞ്ചസ്റ്റർ സിറ്റിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Advertisement