മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി സ്റ്റാർട്ടിംഗ് ലൈനപ്പിൽ തൻ്റെ സ്ഥാനം വീണ്ടെടുക്കാൻ സ്വയം പ്രയത്നിക്കണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്. 2022-ൽ 80.6 മില്യൺ പൗണ്ടിന് അയാക്സിൽ നിന്ന് യുണൈറ്റഡിൽ എത്തിയ 24-കാരനായ ബ്രസീലിയൻ ഫോർവേഡ്, ഈ സീസണിൽ ഒരു തവണ മാത്രമേ കളിച്ചിട്ടുള്ളൂ.
ബാർൺസ്‌ലിക്കെതിരായ യുണൈറ്റഡിൻ്റെ കാരബാവോ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിന് മുന്നോടിയായി, ടീമിലെ എല്ലാ കളിക്കാരെയും പോലെ ആൻ്റണിയും “തൻ്റെ സ്ഥാനത്തിന് വേണ്ടി പോരാടുകയാണ്” എന്ന് ടെൻ ഹാഗ് ഊന്നിപ്പറഞ്ഞു. ഫുട്ബോളിൽ കളിക്കാർ തങ്ങളുടെ സ്ഥാനങ്ങൾക്കായി പോരാടേണ്ടതുണ്ട്, തിരിച്ചുവരവിനുള്ള കഴിവ് ആൻ്റണിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമദ് ഡിയല്ലോ, ഗാർനാച്ചോ, മാർക്കസ് റാഷ്‌ഫോർഡ് തുടങ്ങിയ കളിക്കാർ അതേ പൊസിഷനിൽ ഉള്ളതിനാൽ , പരിശീലനത്തിൽ ആൻ്റണി തൻ്റെ കഴിവ് കാണിക്കേണ്ടതുണ്ടെന്ന് ടെൻ ഹാഗ് വിശ്വസിക്കുന്നു. “മറ്റ് കളിക്കാർ മികച്ച പ്രകടനം കാഴ്ചവെക്കുന്നു,അവരെ മറികടന്ന് ആൻ്റണി തൻ്റെ സ്ഥാനം നേടണം.” ടെൻ ഹാഗ് പറഞ്ഞു.