ഫുട്ബോൾ കാണുന്ന അനുഭവം കൂടുതൽ ഗംഭീരമാക്കി ആരാധകർക്ക് കൂടുതൽ കരുത്തു നൽകുന്ന തീരുമാനങ്ങൾ എടുക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിലെ സീറ്റുകളും സ്റ്റാൻഡുകളും ഒക്കെ പരിഷ്കരിക്കാൻ ആണ് യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. കൊറോണ കാരണം മത്സരം നടക്കാത്ത സമയം സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി യുണൈറ്റഡ് ഉപയോഗിക്കുകയാണ്.
സ്റ്റേഡിയത്തിൽ പ്രധാനമായി വരുന്ന മാറ്റം ആരാധകർക്ക് നിന്ന് കളി കാണാൻ ഉള്ള സ്റ്റാൻഡ് വരുന്നു എന്നതാണ്. ജർമ്മനിയിലെ ഡോർട്മുണ്ട് ക്ലബിന്റെ ഒക്കെ സ്റ്റേഡിയത്തിൽ നിന്ന് കളി കാണുന്ന സ്റ്റാൻഡ് ഉണ്ട്. ഇത്തരം സ്റ്റാൻഡുകൾ ആരാധകർക്ക് വലിയ ആവേശവും ഊർജ്ജവും നൽകും. യുണൈറ്റഡ് ആരാധകർക്ക് കൂടുതൽ ശക്തി നൽകാൻ ആണ് ഈ സ്റ്റാൻഡ് യുണൈറ്റഡ് കൊണ്ടു വരുന്നത്.
1500 പേർക്ക് നിൽക്കാൻ ആകുന്നതാകും സ്റ്റാൻഡിംഗ് സെക്ഷൻ. ചാന്റ്സ് പാടാൻ ആയി ഒരു പ്രത്യേക ഗ്രൂപ്പിനെ വളർത്താനും യുണൈറ്റഡ് ആലോചിക്കുന്നുണ്ട്. സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളും മാറുന്നുണ്ട്. സ്റ്റേഡിയത്തിലേക്ക് ബാന്നറുകളും കൊടികളും ഒക്കെ കടത്തി വിടാനും മാഞ്ചസ്റ്റർ യുണൈറ്റഡ് പദ്ധതിയുണ്ട്.