മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലീഗിലെ അവസാന സ്ഥാനക്കാർക്ക് എതിരെ

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സതാമ്പ്ടണെ നേരിടും. പ്രീമിയർ ലീഗിൽ ഏറ്റവും അവസാനത്ത് ഉള്ള ടീമാണ് സതാമ്പ്ടൺ. ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ച് നടക്കുന്ന മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയിക്കാൻ ആകുമെന്നാണ് പ്രതീക്ഷകൾ‌. കഴിഞ്ഞ മത്സരത്തിൽ യൂറോപ്പ ലീഗിൽ നല്ല പ്രകടനം നടത്തി വിജയിച്ച യുണൈറ്റഡ് ഫോമിലേക്ക് ആഅപ്തിരികെയെത്തിയിട്ടുണ്ട്.

മാഞ്ചസ്റ്റർ 23 03 10 03 03 22 912

അവസാന രണ്ടു മത്സരങ്ങളിൽ നിന്ന് ചില മാറ്റങ്ങൾ ആദ്യ ഇലവനിൽ ടെൻ ഹാഗ് നടത്താൻ സാധ്യതയുണ്ട്. സതാമ്പ്ടൺ ലീഗിൽ അവസാന സ്ഥാനത്ത് ആണെങ്കിലും കഴിഞ്ഞ മത്സരത്തിൽ അവർ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പോയി ചെൽസിയെ പരാജയപ്പെടുത്തിയിട്ടുള്ള സതാമ്പ്ടൺ അതുപോലൊരു അത്ഭുത പ്രകടനമാകും ഓൾഡ്ട്രാഫോർഡിലും ആവർത്തിക്കാൻ ശ്രമിക്കുക.

@ക്കാാക്കക്ക് രാത്രി 7.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.