മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണുകളിൽ ഡിഫൻസീവ് സെറ്റ് പീസുകളിൽ പതറുന്നതും അറ്റാക്കിംഗ് സെറ്റ് പീസുകളിൽ ഗോളടിക്കാൻ കഴിയാതിരിക്കുന്നതും പതിവ് കാഴ്ച ആയിരുന്നു. ഇതിനു പരിഹാരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഒരു പരിശീലകനെ ഒലെ ഗണ്ണാർ സോൾഷ്യറിന്റെ കോച്ചിംഗ് ടീമിലേക്ക് ചേർത്തിരിക്കുകയാണ്. 29കാരനായ എറിക് റാംസേ ആണ് ഒലെയുടെ സഹപരിശീലക സംഘത്തിൽ ചേർന്നത്.
റാംസേ ചെൽസിയിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്. സെറ്റ് പീസ് സംബന്ധിച്ച കോച്ചിംഗ് ഇനി തീർത്തും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലാകും. 2019ൽ യുവേഫ പ്രൊ ലൈസൻസ് എടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷുകാരനായി റാംസേ മാറിയിരുന്നു. ഈ നിയമനം കൊണ്ട് ടീമിന്റെ പ്രകടനം മെച്ചപ്പെടും എന്നാണ് യുണൈറ്റഡ് വിശ്വസിക്കുന്നത്.