10 വർഷം, യുണൈറ്റഡ് ഏഴാം നമ്പർ നേടിയത് 15 ഗോളുകൾ, റൊണാൾഡോ നേടിയത് 332 ഗോളുകൾ

മാഞ്ചസ്റ്റർ യുണൈറ്റഡും ഏഴാം നമ്പറും ഫുട്ബോളിലെ ഏറ്റവും ദുരിതത്തിലുള്ള കൂട്ടുകെട്ടാണത്. കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഴാം നമ്പർ ഉപേക്ഷിച്ച് പോയിട്ട് 10 വർഷങ്ങൾ തികഞ്ഞിരുന്നു. ഏഴാം നമ്പർ ശാപമാണ് യുണൈറ്റഡിന് എന്നത് ബോധ്യമാകണമെങ്കിൽ ഈ പത്ത വർഷത്തിലെ കണക്കുകൾ എടുത്താൽ മതി.

ഈ പത്ത് വർഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം നമ്പർ ജേഴ്സി അണിഞ്ഞവർ എല്ലാം കൂടി നേടിയ ലീഗ് ഗോളുകളുടെ ആകെ എണ്ണം 15 ആണ്‌. ഇതേ സമയം യുണൈറ്റഡ് വിട്ട് പോയ റൊണാൾഡോ ഈ പത്ത് വർഷത്തിൽ 332 ലീഗ് ഗോളുകൾ നേടി. എന്തിന് റൊണാൾഡോ ഈ അവസാന സീസണിൽ യുവന്റസിൽ മാത്രം യുണൈറ്റഡിന്റെ 10 വർഷത്തെ കണക്കിനു മേലെ ഗോൾ നേടി. മൈക്കിൾ ഓവൻ മുതൽ അലക്സിസ് സാഞ്ചസ് വരെ എല്ലാവരും നിരാശ മാത്രമായിരുന്നു ഏഴാം നമ്പർ ജേഴ്സിയിൽ മാഞ്ചസ്റ്ററിന് നൽകിയത്.

റൊണാൾഡോയ്ക്ക് ശേഷം മൈക്കിൽ ഓവൻ, അന്റോണിയ വലൻസിയ, ഡിമറിയ, മെംഫിസ് ഡിപായ് ഇപ്പോൾ സാഞ്ചസ് എന്നിവരാണ് യുണൈറ്റഡിൽ ഏഴാം നമ്പർ അണിഞ്ഞത്.