മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നതിൽ ഖത്തർ ഗ്രൂപ്പിന്റെ എതിരാളിയായ കോടീശ്വരനായ സർ ജിം റാറ്റ്ക്ലിഫ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാനുള്ള തന്റെ ആഗ്രഹം ഒന്നു കൂടെ വ്യക്തമാക്കി. പെട്രോകെമിക്കൽസ് ഭീമനായ ഇനിയോസിന്റെ സ്ഥാപകനായ റാറ്റ്ക്ലിഫ്, ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ, ക്ലബ് വാങ്ങാനുള്ള തന്റെ താൽപ്പര്യം ടീം വിജയിക്കാനും ട്രോഫികൾ നേടാനുമുള്ള തന്റെ ആഗ്രഹത്താൽ നയിക്കപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വിലയിടൻ ആകില്ല എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പെയിന്റിംഗ് എന്ന പോലെ വിലമതിക്കാാവാത്ത ഒരു കാര്യമാണെന്നും റാക്ലിഫെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് താൻ അങ്ങിയാലും ക്ലബ് ഒരു “കമ്മ്യൂണിറ്റി ക്ലബ്” ആയിരിക്കും എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ലാഭങ്ങൾ ഉണ്ടാക്കാനുള്ള ഒരു സാമ്പത്തിക ഇടപാടായി താൻ ഈ നീക്കം കാണുനില്ല. ക്ലബ് ആരാധകരുടെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സമൂഹത്തിന്റെയും ആയിരിക്കും റാറ്റ്ക്ലിഫ് പറഞ്ഞു.
നിലവിൽ ക്ലബിന്റെ ഉടമസ്ഥരായ ഗ്ലേസേഴ്സ്, തങ്ങളുടെ ഓഫർ ചർച്ച ചെയ്യാൻ റാറ്റ്ക്ലിഫുമായി
ഇതിനകം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് റിപ്പോർട്ടുണ്ട്. റാറ്റ്ക്ലിഫിൽ നിന്നും ഖത്തർ ഗ്രൂപ്പിൽ നിന്നുമുള്ള രണ്ട് ബിഡ്ഡുകൾ ഗ്ലേസേഴ്സ് കുടുംബം പരിഗണിക്കുന്നുണ്ട്.