റാഷ്ഫോർഫിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരികെയെത്തി

Newsroom

Picsart 23 04 06 02 17 45 661
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വിജയം കണ്ടെത്തി. ഇന്ന് ബ്രെന്റ്ഫോർഡിനെ ഓൾഡ്ട്രാഫോർഡിൽ വെച്ച് നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ചെറിയ ഇടവേളയ്ക്ക് ശേഷം ഗോൾ സ്കോറിംഗ് ഫോമിലേക്ക് മടങ്ങിയെത്തിയ റാഷ്ഫോഡ് ആണ് ഇന്നും യുണൈറ്റഡിന്റെ വിജയശില്പി ആയത്.

മാഞ്ചസ്റ്റർ 23 04 06 02 18 04 777

ഇന്ന് തുടക്കം മുതൽ നല്ല പ്രസിംഗ് ഫുട്ബോൾ കളിച്ച് നിരന്തരം അറ്റാക്ക് നടത്താൻ യുണൈറ്റഡിനായി. ആദ്യ പകുതിയിൽ തന്നെ ഗോൾ നേടാൻ യുണൈറ്റഡിന് ആയി. 27ആം മിനുട്ടിൽ സബിറ്റ്സറിന്റെ ഒരു അസിസ്റ്റിൽ നിന്നായിരുന്നു റാഷ്ഫോർഡിന്റെ ഗോൾ. റാഷ്ഫോർഫിന്റെ ഈ സീസണിലെ 28ആം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയി ബ്രെന്റ്ഫോർഡ് സമനിലക്കായി ആഞ്ഞു ശ്രമിച്ചു. യുണൈറ്റഡ് ഡിഫൻസും ഡി ഹിയയും ആ ആക്രമണങ്ങളെ തടഞ്ഞു വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 53 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.