റാഗ്നിക്കിനെ വിട്ടു നൽകാനായി ലോകോമോട്ടീവും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ധാരണ

20211127 001106

റാൽഫ് റാങ്‌നിക്കിന്റെ ഇടക്കാല നിയമനം മാഞ്ചസ്റ്റർ യുണൈറ്റഡ് ഉറപ്പാക്കുന്നു. റാഗ്നിക്കിന്റെ ക്ലബായ ലോക്കോമോട്ടീവ് മോസ്കോയുമായി യുണൈറ്റഡ് ധാരണയിലെത്തി കഴിഞ്ഞു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി. സോൾഷ്യറിന് പകരം താൽക്കാലിക പകരക്കാരനായാണ് റാങ്‌നിക്കിനെ ഓൾഡ് ട്രാഫോഡിലേക്ക് യുണൈറ്റഡ് കൊണ്ടുവരുന്നത്. റാഗ്നികിന് സീസൺ അവസാനം വരെയുള്ള കരാർ ആകും യുണൈറ്റഡ് നൽകുന്നത്. അതിനു ശേഷം യുണൈറ്റഡ് സ്പോർടിംഗ് ഡയറക്ടർ ആയി റാഗ്നിക് തുടരും.

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന ചെൽസിക്ക് എതിരായ മത്സരത്തിൽ കെയർടേക്കർ മൈക്കൽ കാരിക്ക് തന്നെയാലും യുണൈറ്റഡിനെ നയിക്കുന്നത്. വർക്ക് പെർമിറ്റ് പ്രശ്‌നങ്ങൾ കാരണം മുൻ ഷാൽകെ, RB ലൈപ്‌സിഗ് ക്ലബ് പരിശീലകൻ റാഗ്നികിന് യുണൈറ്റഡിന്റെ ചുമതല എടുക്കാൻ ഇനിയും കുറച്ചു ദിവസങ്ങൾ എടുക്കും.

Previous articleമാർസെലീനോ തിരികെ ഇന്ത്യയിൽ, ഇനി ഐലീഗിൽ
Next articleസന്തോഷ് ട്രോഫി, ഗോവയ്ക്ക് വൻ വിജയം