മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനങ്ങളെടുക്കാൻ വൈകിയതിനാലാണ് ക്ലബ് വിട്ടതെന്ന് ഹെരേര

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള കാരണം വ്യക്തമാക്കി സ്പാനിഷ് മധ്യനിര താരം ആൻഡെ ഹെരേര. ഈ സീസണിൽ കരാർ അവസാനിച്ചതോടെ ഫ്രീ‌ ട്രാൻസ്ഫറിൽ ഹെരേര മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് പി എസ് ജിയിൽ ചേർന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എല്ലാം സന്തോഷമായിരുന്നു എന്നും എന്നാൽ അവർ തീരുമാനങ്ങൾ എടുക്കാൻ വൈകി എന്നും ഹെരേര പറഞ്ഞു.

പരിശീലകൻ ഒലെ താനുമായി കുറേ സംസാരിച്ചിരുന്നു. അദ്ദേഹം ചില ഉറപ്പുകളും നൽകി. എന്നാൽ അതൊന്നും പ്രാവർത്തികമായില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനങ്ങൾ എടുത്ത വരുമ്പോഴേക്ക് താൻ പി എസ് ജിയുമായി ധാരണയിൽ എത്തി കഴിഞ്ഞിരുന്നു എന്നും ഹെരേര പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി പദ്ധതികളിൽ തനിക്ക് വലിയ പ്രാധാന്യം ഇല്ല എന്ന് തോന്നിയതും ക്ലബ് വിടാൻ കാരണമായെന്ന് ഹെരേര പറഞ്ഞു.

Previous articleടെക്നോപാർക്കിൽ ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ’ ടൂർണമെൻറ് 2019 രെജിസ്ട്രേഷൻ ആരംഭിച്ചു
Next articleവീണ്ടും അട്ടിമറി, ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടി വിംബിൾഡനിൽ നിന്ന് പുറത്ത്