ആശങ്കകൾ ഏറെ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെ

Newsroom

പരിക്ക് കാരണം വലയുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പ്രീമിയർ ലീഗിൽ ഇറങ്ങുന്നു. എവേ മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റ് ആണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. രാത്രി 9.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.

Picsart 23 04 16 00 51 53 584

രണ്ടു ദിവസം മുമ്പ് നടന്ന യൂറോപ്പ ലീഗ് മത്സരത്തിന് ഇടയിൽ രണ്ട് പ്രധാന സെന്റർ ബാക്കുകളെ പരിക്കു കാരണം നഷ്ടമായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് കാര്യങ്ങൾ ഒട്ടും എളുപ്പം ആയിരിക്കില്ല. വരാനെ, ലിസാൻഡ്രോ, ലൂക് ഷോ, റാഷ്ഫോർഡ് എന്നിവർ ഒന്നും പരിക്ക് കാരണം ഇന്ന് യുണൈറ്റഡിനൊപ്പം ഇല്ല. മഗ്വയറും ലിൻഡെലോഫും സെന്റർ ബാക്ക് കൂട്ടുകെട്ട് ആകാൻ ആണ് സാധ്യത. മാർഷ്യൽ അറ്റാക്കിലും ഇറങ്ങും.

ഇന്ന് വിജയിക്കുകയോ സമനില നേടുകയോ ചെയ്താൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് കയറാം.