ലോണിൽ ഉള്ള താരങ്ങൾക്ക് ശമ്പളം തങ്ങൾ തന്നെ നൽകിക്കോളാം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ചെറിയ ക്ലബുകൾക്ക് ആശ്വാസമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ചെറിയ ക്ലബുകളിൽ കളിക്കുന്ന താരങ്ങളുടെ കൊറോണ കാലത്തെ ശമ്പളം മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ വഹിച്ചോളാം എന്ന് ക്ലബ് അറിയിച്ചു. ചെറിയ ക്ലബുകൾക്ക് സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായതിനാൽ ആണ് യുണൈറ്റഡ് ഇത്തരം ഒരു നീക്കത്തിന് തയ്യാറായത്.

ഇപ്പോൾ മൂന്ന് താരങ്ങളുടെ ലോൺ തുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റെടുത്തിരിക്കുന്നത്. ഹാർട്സിനായി കളിക്കുന്ന ജോയൽ പെരേര, ബർട്ടൺ ആൽബിയണു വേണ്ടി കളിക്കുന്ന കീരൻ ഒഹാര, ബോൾട്ടണ് വേണ്ടി കളിക്കുന്ന ഏഥൻ ഹാമിൾട്ടൺ എന്നിവരുടെ ശമ്പളം മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ കൊറോണ കഴിയുന്നത് വരെ നൽകും. ലോണിലുള്ള താരങ്ങളുടെ കരാർ സീസൺ അവസാബം വരെ നീട്ടി കൊടുക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ്.

Advertisement