ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ പോരാട്ടം

പുതിയ സീസണായുള്ള ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന പ്രീസീസൺ മത്സരത്തിൽ ഇന്ന് പ്രീമിയർ ലീഗിലെ രണ്ട് വലിയ ക്ലബുകൾ നേർക്കുനേർ വരികയാണ്. തായ്ലാന്റിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും ആണ് നേർക്കുനേർ വരുന്നത്. ഇരു ടീമുകളുടെയും പ്രീസീസണിലെ ആദ്യ മത്സരമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് എറിക് ടെൻഹാഗിന്റെ കീഴിൽ ആദ്യ മത്സരമാകും ഇത്. പ്രീസീസൺ പരിശീലനം തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നത് കൊണ്ട് തന്നെ ഫിറ്റ്നസ് ആയിരിക്കും ഫലത്തെക്കാൾ രണ്ട് ടീമുകളും ഉറ്റു നോക്കുന്നത്. ലിവർപൂളിന്റെ ഈ സീസണിലെ ഏറ്റവും വലിയ സൈനിംഗ് ആയ നൂനസ് ഇന്ന് കളത്തിൽ ഇറങ്ങിയേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏക സൈനിംഗ് ആയ മലാസിയയും കളത്തിൽ ഇറങ്ങും.

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിനൊപ്പം ഇല്ല. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരം തത്സമയം mutvയിൽ കാണാം.