ലീഡ്സിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ തുടങ്ങി

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തോടെ പ്രീസീസൺ തുടങ്ങി. ഇന്ന് നോർവേയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്‌. പല സീനിയർ താരങ്ങളും തിരിച്ചെത്തിയിട്ടില്ലാത്തത് കൊണ്ട് തന്നെ അത്ര ശക്തമായ യുണൈറ്റഡ് ടീമല്ല ഇന്ന് ഇറങ്ങിയത്. ആദ്യ പകുതിയിൽ പുതിയ സൈനിംഗ് മേസൺ മൗണ്ട് അരങ്ങേറ്റം നടത്തി.

മാഞ്ചസ്റ്റർ 23 07 12 22 22 06 208

മൗണ്ടിനും സാഞ്ചോയ്ക്കും ആദ്യ പകുതിയിൽ നല്ല അവസരം കിട്ടിയെങ്കിലും ഗോൾ വന്നില്ല. രണ്ടാം പകുതിയിൽ യുണൈറ്റഡ് തീർത്തും അക്കാദമി താരങ്ങളുമായാണ് കളത്തിൽ ഇറങ്ങിയത്. നൊവാം എമ്രാന്റെ ഇടം കാലൻ ഫിനിഷ് ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്. പിന്നാലെ ജോ ഹ്യുഗിൽ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. ഫ്രഞ്ച് യുവതാരം എമ്രാന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

ഇനി അടുത്ത ആഴ്ച യുണൈറ്റഡ് പ്രീസീസണിലെ രണ്ടാം മത്സരത്തിൽ ലിയോണിനെ നേരിടും.