“മാഞ്ചസ്റ്റർ യുണൈറ്റഡിനെ കുറിച്ചുള്ള നല്ല ഓർമ്മകൾ എല്ലാം ഇന്ന് താൻ മറക്കും” – ജോസെ

Newsroom

ഇന്ന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സ്പർസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീനോ യുണൈറ്റഡിന് എതിരെ വരുന്നു എന്ന പ്രത്യേകത ഇന്നത്തെ മത്സരത്തിന് ഉണ്ട്. എന്നാൽ ഇന്ന് 90 മിനുട്ടത്തേക്ക് താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കുറിച്ചുള്ള നല്ല ഓർമ്മകൾ എല്ലാം അങ്ങ് മറക്കും എന്ന് ജോസെ പറയുന്നു.

ഫുട്ബോൾ അങ്ങനെയാണ്. 90 മിനുട്ടിൽ സ്പർസിനെ തോൽപ്പിക്കാൻ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. താൻ യുണൈറ്റഡിനെ തോൽപ്പിക്കാനും. അതാണ് പ്രൊഫഷണൽ ഫുട്ബോൾ. ജോസെ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ സമയം മികച്ചതായിരുന്നു എന്ന് ജോസെ പറഞ്ഞു. വിജയിക്കാൻ സാധ്യമായിരുന്ന കിരീടങ്ങൾ ഒക്കെ താൻ നേടി. താൻ നേടാത്തത് ഒക്കെ അസാധ്യമായിരുന്ന കിരീടങ്ങൾ ആയിരുന്നു എന്നും ജോസെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ കുറിച്ച് തനിക്ക് നല്ല ഓർമ്മകളെ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.