മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫകുണ്ടോ പെലിസ്ട്രി ലോണിൽ പോകില്ല, പരിക്ക് പ്രശ്നം

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഫകുണ്ടോ പെലിസ്ട്രി ലോണിൽ പോകില്ല. പെലിസട്രിക്ക് ഏറ്റ പരിക്ക് സാരമുള്ളതിനാൽ താരം തിരികെ കളത്തിൽ എത്താൻ സമയം എടുക്കും. ഇതാണ് താരത്തെ ലോണിൽ അയക്കാൻ പറ്റാത്തതിന് കാരണം. ഫകുണ്ടോ പെല്ലിസ്‌ട്രിക്ക് കഴിഞ്ഞ മാസം അവസാനം ഉണ്ടായ പരിക്ക് കാരണം സെപ്തംബർ വരെ താരം പുറത്തായിരിക്കും എന്ന് യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് പറഞ്ഞു.

ഉറുഗ്വേ ഇന്റർനാഷണൽ കഴിഞ്ഞ സീസണിൽ ലാലിഗയിൽ അലാവസിനൊപ്പം ലോണിൽ കളിച്ചിരുന്നു. ഈ സീസണിലും ലോണിൽ പോകാൻ ഒരുങ്ങുന്നതിനിടയിൽ ആണ് താരത്തിന് പരിക്കേറ്റത്. പ്രീസീസണിൽ നന്നായി കളിച്ച പെലിസ്ട്രി തായ്‌ലൻഡിൽ നടന്ന പ്രീസീസണിലെ ആദ്യ മത്സരത്തിൽ ലിവർപൂളിനെതിരെ ഗോൾ നേടിയിരുന്നു.

Story Highlight: Manchester youngsters Facundo Pellistri will not leave on loan.

Comments are closed.