ശരിയാക്കാൻ കാര്യങ്ങൾ ഏറെ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണ് എതിരെ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാര്യങ്ങൾ ഒന്നും സ്ഥിരതയില്ലാതെ പോവുകയാണ്. ഒരൂ മത്സരത്തിൽ വിജയവും അടുത്ത മത്സരത്തിൽ പരാജയവും എന്ന രീതിയിൽ. യൂറോപ്പ ലീഗിൽ ഇത്തിരി പ്രയാസപ്പെട്ടെങ്കിലും വിജയിക്കാൻ യുണൈറ്റഡിന് ആയിരുന്നു. എന്നാൽ അപ്പോഴും മാഞ്ചസ്റ്റർ ഡാർബിയിൽ ഏറ്റ പരാജയത്തിന്റെ ക്ഷീണം ആണ് യുണൈറ്റഡിനെ ശല്യപ്പെടുത്തുന്നത്. ആ പരാജയത്തിൽ നിന്ന് കരകയറാൻ ഒരുപാട് പ്രശ്നങ്ങൾ യുണൈറ്റഡ് പരിഹരിക്കേണ്ടതുണ്ട്.

ഇന്ന് എവർട്ടണെ ഗുഡിസൻ പാർക്കിൽ വെച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ഫോമിലേക്ക് പതിയെ മടങ്ങി വരുന്ന ലമ്പാർഡിന്റെ ടീം ഇന്ന് യുണൈറ്റഡിന് വലിയ വെല്ലുവിളി ആകും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ വരൾച്ച ടെൻഹാഗിനും ടീമിനും പ്രശ്നമാണ്. അതുകൊണ്ട് തന്നെ റൊണാൾഡോ ഇന്ന് ബെഞ്ചിൽ ഇരിക്കാൻ ആണ് സാധ്യത്.

പരിക്ക് മാറി എത്തിയത് മുതൽ നല്ല പ്രകടനം കാഴ്ചവെക്കുന്ന മാർഷ്യൽ ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. റാഷ്ഫോർഡ്, ആന്റണി, സാഞ്ചോ എന്നിവരും ഫോമിൽ ആണ്. ഇന്ന് രാത്രി 11.30നാണ് മത്സരം ആരംഭിക്കുന്നത്. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.