നാളെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡാർബി നടക്കുകയാണ്. മത്സരത്തിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്തയാണ് ലഭിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ അവരുടെ രണ്ട് പ്രധാന താരങ്ങൾ ഫിറ്റ്നെസ് വീണ്ടെടുത്തിരിക്കുകയാണ്. അവരുടെ അറ്റാക്കിംഗ് താരങ്ങളായ കവാനി, മാർഷ്യൽ എന്നിവരാണ് പരിക്ക് മാറി എത്തിയത്. മാർഷ്യൽ ഫിറ്റ്നെസ് വീണ്ടെടുത്തു എന്നും എന്തായാലും ഡാർബിയിൽ കളിക്കും എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.
എന്നാൽ മസിൽ ഇഞ്ച്വറിയിൽ നിന്ന് വരുന്ന കവാനി നാളെ കളിക്കുന്നത് സംശയമാണെന്ന് ഒലെ സൂചിപ്പിച്ചു. കവാനി ഇറങ്ങുമോ എന്ന് നാളത്തെ ഫിറ്റ്നെസ് പരിശോധനയ്ക്ക് മാത്രമെ തീരുമാനിക്കുകയുള്ളൂ. ചാമ്പ്യൻസ് ലീഗിൽ ലൈപ്സിഗിന് എതിരെ പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഡാർബി വിജയിച്ച് ഫോമിലേക്ക് തിരികെയെത്താൻ ആണ് ശ്രമിക്കുന്നത്.