മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബ്രൈറ്റണ് എതിരെ, ഇന്നെങ്കിലും വിജയിക്കുമോ?

Newsroom

ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഇടയിൽ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണെ നേരിടും. മുമ്പ് കോവിഡ് കാരണം മാറ്റിവെക്കേണ്ട മത്സരമാണ് ഇന്ന് നടക്കുന്നത്. ഓൾഡ്ട്രാഫോർഡിൽ വെച്ച് നടക്കുന്ന മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒട്ടും എളുപ്പമാകില്ല. ഈ സീസണിൽ ഗംഭീര ഫോമിൽ കളിക്കുന്ന ടീമാണ് ബ്രൈറ്റൺ. ആരെയും ഭയക്കാതെ കളിക്കുന്ന ബ്രൈറ്റണ് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല.

അവസാന മൂന്ന് മത്സരങ്ങളും വിജയിക്കാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നും വിജയിച്ചില്ല എങ്കിൽ അവരുടെ ടോപ് 4 പ്രതീക്ഷയും അവസാനിക്കും. ഡിഫൻസിൽ വലിയ അബദ്ധങ്ങൾ കാണിക്കുന്നത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്നം. ദയനീയ ഫോമിൽ ഉള്ള മഗ്വയറിനെ ഇന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ നിർത്തിയാൽ അത് ആരാധകരിൽ നിന്ന് വലിയ പ്രതിഷേധം ഉയർത്തിയേക്കും. 2022 ആയിട്ട് ഗോൾ അടിക്കാൻ ആകാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രശ്നമാണ്.

രാത്രി 1.45നാണ് മത്സരം നടക്കുന്നത്. കളി ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.