മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബ്രൈറ്റണിൽ

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണെ നേരിടും. ടോപ് 4 പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും ബ്രൈറ്റണും നിർണായകമാണ് ഈ പോരാട്ടം. 31 മത്സരങ്ങളിൽ 52 പോയിന്റുമായി ബ്രൈറ്റൺ ലീഗിൽ ഇപ്പോൾ എട്ടാം സ്ഥാനത്താണ്‌. ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചില്ലെങ്കിലും യൂറോപ്പ ലീഗ് യോഗ്യത എങ്കിലും അവർ ആഗ്രഹിക്കുന്നുണ്ട്. 32 മത്സരങ്ങളിൽ നിന്ന് 63 പോയിന്റ് ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നാലാം സ്ഥാനത്താണ്.

Picsart 23 05 04 00 16 24 407

ഇനി ശേഷിക്കുന്ന 6 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് നേടാൻ ആയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ആകും. ഇപ്പോൾ നല്ല ഫോമിൽ ആണെങ്കിലും ബ്രൈറ്റണെ തോൽപ്പിക്കുക യുണൈറ്റഡിന് എളുപ്പമാകില്ല. അതും അമെക്സ് സ്റ്റേഡിയത്തിൽ. അവസാന മത്സരത്തിൽ വോൾവ്സിന് എതിരെ 6 ഗോളുകൾ അടിച്ച് അവരുടെ ഏറ്റവും മികച്ച ഫോമിൽ ആണ് ബ്രൈറ്റൺ ഉള്ളത്. ഒപ്പം അവർ എഫ് എ കപ്പിൽ യുണൈറ്റഡിനോട് ഏറ്റ പരാജയത്തിന് കണക്കു തീർക്കാനും ആഗ്രഹിക്കുന്നുണ്ട്.

ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും തത്സമയം കാണാം.