വിജയം തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വില്ലാപാർക്കിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ നേരിടും. വില്ലാ പാർക്കിൽ നടക്കുന്ന മത്സരത്തിൽ വിജയം തുടരുക ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യം. അവസാന 9 മത്സരങ്ങളിൽ പരാജയം അറിയാതെ നല്ല ഫോമിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ മത്സരത്തിൽ റയൽ സോസിഡാഡിനെ പരാജയപ്പെടുത്തി എങ്കിലും ഗ്രൂപ്പിൽ ഒന്നാമത് എത്താൻ ആകാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ നൽകിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് 003845

അവസാന ഏഴ് മത്സരങ്ങൾക്ക് ഇടയിൽ ആറ് ക്ലീൻ ഷീറ്റുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ നല്ല ഫോമിലാണ്. എന്നാൽ ഇപ്പോഴും അറ്റാക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്ന ഫോമിലേക്ക് ഉയരാൻ ആയിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോം യുണൈറ്റഡിനെ അലട്ടുന്നുണ്ട്. പരിക്ക് മാറി എത്തിയ മാർഷ്യൽ ഇന്ന് സ്ക്വാഡിൽ ഉണ്ടാകും.

ലീഗിൽ 17ആം സ്ഥാനത്തുള്ള ആസ്റ്റൺ വില്ല സീസണിൽ ആകെ മൂന്ന് മത്സരങ്ങൾ മാത്രമെ വിജയിച്ചിട്ടുള്ളൂ. ഇന്ന് രാത്രി 7.30നാകും മത്സരം നടക്കുക.