മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ 400 മത്സരങ്ങൾ പിന്നിട്ട ഗോൾ കീപ്പർ ഡേവിഡ് ഡിഹിയ തന്റെ ആഗ്രഹം ഇനിയും 400 മത്സരങ്ങൾ യുണൈറ്റഡിൽ കളിക്കുക ആണെന്ന് പറഞ്ഞു. 400 മത്സരങ്ങൾ കഴിഞ്ഞതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന ബ്രിട്ടണ് പുറത്തുള്ള താരമായി ഡി ഹിയയെ മാറ്റി. അവസാന ഒമ്പത് വർഷങ്ങളായി ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്.
ഈ ക്ലബിനായി 400 മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞു എന്നതിൽ താൻ അഭിമാനം കൊള്ളുന്നു ഡിഹിയ പറഞ്ഞു. 400 മത്സരങ്ങൾ കളിച്ചു എന്നത് സങ്കൽപ്പിച്ചു നോക്കുമ്പോൾ തന്നെ ഒരുപാട് സ്പെഷ്യൽ ആയി തോന്നുന്നു. ഡിഹിയ പറഞ്ഞു. ഇനിയും പറ്റിയാൽ ഈ ക്ലബിൽ 400 മത്സരങ്ങൾ കളിക്കണം. പരമാവധി ഈ ക്ലബിൽർ ദിനങ്ങൾ ആസ്വദിക്കണം ഡി ഹിയ പറഞ്ഞു. ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയും അണിഞ്ഞ് ഇറങ്ങുന്നത് പകരം വെക്കാനില്ലാത്ത അനുഭവമാണെന്നും സ്പാനിഷ് ഗോൾ കീപ്പർ പറഞ്ഞു.