ആരാധകരുടെ വിമർശനങ്ങൾ ഏറ്റു വാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ജേഴ്സി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത സീസണിലെ മൂന്നാം ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്തിരിക്കുന്ന മൂന്നാം ജേഴ്സി ആണ് ഇപ്പോൾ യുണൈറ്റഡ് പുറത്തിറക്കിയിരിക്കുന്നത്. തീർത്തും വ്യത്യസ്തമായ ഡിസൈനിൽ എത്തിയിരിക്കുന്ന ജേഴ്സിക്ക് ഒട്ടും നല്ല വരവേൽപ്പ് അല്ല യുണൈറ്റഡ് ആരാധകർക്ക് ഇടയിൽ ലഭിക്കുന്നത്. വെളുപ്പും കറുപ്പും വരകൾ ഉള്ള ഡിസൈൻ ലീക്കായത് മുതൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഡേവിഡ് ബെക്കാം പുതിയ ജേഴ്സിയുമായി ചിത്രം പങ്കുവെച്ചതോടെ വിമർശനങ്ങൾ കുറച്ച് കുറഞ്ഞെങ്കിലും ഭൂരിഭാഗവും ജേഴ്സി വളരെ മോശമാണെന്ന അഭിപ്രായമാണ് പങ്കുവെക്കുന്നത്. ഹോം ജേഴ്സിയും എവേ ജേഴ്സിയും നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തിറക്കിയിരുന്നു. അവ രണ്ടിനും നല്ല സ്വീകാര്യത ലഭിച്ചിരുന്നു‌. മൂന്നാം ജേഴ്സി ഇന്ന് മുതൽ ഓൺലൈൻ ഷോപ്പുകളിൽ എത്തും.