ബ്രൂണോയുടെ ഏക ഗോൾ! വില്ലന്മാരെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കുന്നതിന് അടുത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് 4 പോരാട്ടത്തിലെ നിർണായക പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ബ്രൂണോ ഫെർണാണ്ടസ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്.

Picsart 23 04 30 19 48 21 033

ഇന്ന് ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു നല്ല ആദ്യ പകുതി ആണ് കാണാൻ കഴിഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. റാഷ്ഫോർഡും സബിറ്റ്സറും ഗോളിന് അടുത്ത് എത്തുന്നത് കാണാൻ ആയി. കസെമിറോയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയും മടങ്ങി. മത്സരത്തിന്റെ 39ആം മിനുട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടിയത്.

മാർക്കസ് റാഷ്ഫോർഡിന്റെ ഒരു ഷോട്ട് എമി മാർട്ടിനസ് തടഞ്ഞു എങ്കിലും ഫാർ പോസ്റ്റിൽ ഓടി എത്തിയ ബ്രൂണോ ഫെർണാണ്ടസ് പന്ത് ലക്ഷ്യത്തിലേക്ക് എത്തിച്ചു. സ്കോർ 1-0. രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ല കളിയിലേക്ക് തിരികെവരാൻ ശ്രമിച്ചു. 81ആം മിനുട്ടിൽ ലിൻഡെലോഫിന്റെ ഒരു ഗോൾ ലൈൻ സേവ് അടക്കം വേണ്ടി വന്നു യുണൈറ്റഡിന്റെ ലീഡ് നിലനിർത്താൻ.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 32 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായി ലീഗിൽ നാലാമത് നിൽക്കുകയാണ്‌. ആസ്റ്റൺ വില്ല 34 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി ആറാമത് നിൽക്കുന്നു.