മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോള അവരുടെ സ്റ്റാർ ഡിഫൻഡർ നഥാൻ അകെ ഇന്ന് ആഴ്സണലിന് എതിരെ ഇറങ്ങില്ല എന്ന് അറിയിച്ചു. അലയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു ആകെ-ക്ക് പരിക്കേറ്റത്. ഹാംസ്ട്രിംഗുമായി ഇഞ്ച്വറിയാണ്.
ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിനിടെ “ആകെ ഉടൻ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു, ഉടൻ സുഖം പ്രാപിക്കാം, പക്ഷേ നാളത്തേക്ക് അവൻ തയ്യാറല്ല.” എന്ന് ഗ്വാർഡിയോള പറഞ്ഞു. ഏകെ
ഷെഫീൽഡിന് എതിരായ എഫ് എ കപ്പ് സെമിയിലും കളിച്ചിരുന്നില്ല. ഇന്ന് ഏകെയ്ക്ക് പകരം കളിക്കാനുള്ള താരങ്ങൾ സിറ്റി സ്ക്വാഡിൽ ഉണ്ട് എന്ന് ഗ്വാർഡിയോള പറഞ്ഞു