ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നാണ് ഏറ്റവും നിർണായകമായ പോരാട്ടം. പ്രീമിയർ ലീഗിലെ കിരീടം ആർക്കെന്ന് തന്നെ നിർണയിച്ചേക്കാവുന്ന പോരാട്ടം. ലീഗിൽ ഒന്നാമത് ഉള്ള ആഴ്സണൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ 32 മത്സരങ്ങളിൽ നിന്ന് 75 പോയിന്റിൽ നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റി 70 പോയിന്റുമായി നിൽക്കുന്നു. മാഞ്ചസ്റ്റർ സിറ്റി പക്ഷെ രണ്ട് മത്സരങ്ങൾ കുറവ് മാത്രമെ കളിച്ചിട്ടുള്ളൂ.
അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്ന് മാഞ്ചസ്റ്റർ സിറ്റി ജയിച്ചാൽ സിറ്റി ആഴ്സണലിന് 2 പോയിന്റ് മാത്രം പിറകിലാകും. ഒപ്പം കയ്യിൽ ആഴ്സണലിനെക്കാൾ രണ്ട് മത്സരങ്ങൾ ഉണ്ടാവുകയും ചെയ്യും. സിറ്റി 16 മത്സരങ്ങളിൽ അപരാജിതരായി നല്ല ഫോമിൽ ആണ്. സിറ്റിയുടെ ഹോം ആണെന്നതും പെപിന്റെ ടീമിന് മുൻതൂക്കം നൽകുന്നു.
എന്നാൽ ആഴ്സണൽ കിരീടം കൈവിടാൻ തയ്യാറാകില്ല. ഇന്ന് ജയിച്ചാൽ കാര്യങ്ങൾ തങ്ങക്കുടെ നിയന്ത്രണത്തിൽ ആക്കാൻ ആഴ്സണലിനാകും. അവസാന മൂന്ന് മത്സരങ്ങളിൽ ജയിക്കാൻ ആഴ്സണലിനായിട്ടില്ല. ഇന്ന് രാത്രി 12.30നാണ് മത്സരം. കളി സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.