ഇന്ന് മാഞ്ചസ്റ്റർ സിറ്റി ഫുൾഹാമിനെതിരെ, ജയിച്ചാൽ ഒന്നാം സ്ഥാനത്ത്

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് നിർണായകമായ പോരാട്ടമാണ്. അവർ ഇന്ന് ക്രേവൻ കോട്ടേജിൽ നടക്കുന്ന മത്സരത്തിൽ ഫുൾഹാമിനെ നേരിടും. ഇന്ന് വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാം. നീണ്ടകാലമായി ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന ആഴ്സണലിനെ മറികടക്കാനുള്ള അവസരമാണ് സിറ്റിക്ക് ലഭിച്ചിട്ടുള്ളത്. ആഴ്സണൽ ഇനി ചൊവ്വാഴ്ച മാത്രമെ കളിക്കുകയുള്ളൂ.

Picsart 23 04 27 03 28 01 659

33 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി ആഴ്സണൽ ആണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്. 31 മത്സരങ്ങൾ മാത്രം കളിച്ച സിറ്റി 73 പോയിന്റുമായി രണ്ടാമതും നിൽക്കുന്നു‌. കഴിഞ്ഞ മത്സരത്തിൽ സിറ്റി ആഴ്സണലിനെ തോൽപ്പിച്ചിരുന്നു.

ഇന്ന് വൈകിട്ട് 6.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം. ലീഗിൽ ഇപ്പോൾ പത്താം സ്ഥാനത്ത് ആണെങ്കിൽ ഈ സീസണിൽ പല വലിയ ടീമുകളെയും ഞെട്ടിക്കാൻ ഫുൾഹാമിനായിരുന്നു.