പണിവരുന്നുണ്ട്!!! മാഞ്ചസ്റ്റർ സിറ്റി ഫിനാൻഷ്യൽ റൂൾ ലംഘിച്ചെന്ന് കണ്ടെത്തൽ, ലീഗിൽ നിന്ന് പുറത്താകാൻ വരെ സാധ്യത!!!

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പ്രതിസന്ധിയിൽ. 2009 മുതൽ 2018 വരെയുള്ള ഒമ്പത് വർഷത്തെ കാലയളവിൽ മാഞ്ചസ്റ്റർ സിറ്റി ഫിനാൻഷ്യൽ ചട്ടങ്ങൾ ഒന്നിലധികം തവണ ലംഘിച്ചതായി കണ്ടെത്തി ഈ ലംഘനങ്ങൾക്ക് എതിരെ മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിനെതിരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കുറ്റം ചുമത്തിയിടരിക്കുകയാണ്. ഈ കാലയളവിൽ കളിക്കാരുടെയും മാനേജർമാരുടെയും കരാറുകൾ ഉൾപ്പെടെ 100-ലധികം ലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രീമിയർ ലീഗ് അവകാശപ്പെടുന്നു. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ സിറ്റി പാലിക്കുന്നില്ല എന്ന് നേരത്തെയും ആരോപണങ്ങൾ ഉണ്ടായിരുന്നു.

മാഞ്ചസ്റ്റർ സിറ്റി 23 02 06 16 52 18 163

2018 ഡിസംബറിൽ ആരംഭിച്ച ലീഗിന്റെ അന്വേഷണത്തോട് ക്ലബ്ബ് സഹകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നാലു വർഷത്തെ അന്വേഷണത്തിനു ശേഷമാണ് ഇപ്പോൾ കുറ്റങ്ങൾ ചുമത്തിയത്. സിറ്റി പ്രീമിയർ ലീഗ് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് ഇമി ഒരു സ്വതന്ത്ര കമ്മീഷൻ തീരുമാനിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്ക് പോയിന്റ് കിഴിവ് പിഴയായി ലഭിക്കുകയോ അല്ലെങ്കിൽ ലീഗിൽ നിന്ന് ഒഴിവാക്കൽ പോലുള്ള വലിയ നടപടിയോ നേരിടേണ്ടിവരും.